ശരദ് പവാറിന്റെ ജന്മദിനാഘോഷത്തിൽ ഒ.എൻ.സി.പി പ്രവർത്തകർ മധുരം വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഓവർസിസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി, മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ശരദ് പവാറിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഒ.എൻ.സി.പി കുവൈത്ത് പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് പ്രിൻസ് കൊല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ, ജോ. സെക്രട്ടറി അശോകൻ, ട്രഷറർ രവീന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. ഒ.ടി. ചിന്ന (തെലങ്കാന), സണ്ണി മിറാണ്ട (കർണാടകം), സബിത്ത് ജെൽസൺ, ടൈറ്റസ്, കൃഷ്ണദാസ്, ഷജീബ്, ബിജു, അജി, ഫെബിൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പ്രവാസികൾക്ക് മധുരം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.