കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. പി.എൻ. കുമാർ, സുരേഷ് പുളിക്കൽ, പ്രേംരാജ്, സുരേഷ് മാധവൻ, ജിജു മാത്യു, സി.പി. ബിജു, മുഹമ്മദ് ഹനീഫ്, സുനിൽ സുന്ദരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾ അംബാസഡറെ ധരിപ്പിച്ചു. നാട്ടിൽനിന്ന് തിരിച്ചുവരാൻ വിമാന സർവിസ് വേഗത്തിൽ തുടങ്ങാൻ സാഹചര്യം ഒരുക്കണമെന്നും തിരിച്ചുവരാൻ കഴിയാത്തവരുടെ കമ്പനികളിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
തൊഴിൽ തർക്കങ്ങളിൽ നിയമസഹായം ഉറപ്പാക്കാൻ എംബസി ഇടപെടണമെന്നും ചെറിയ ക്ലാസുകളിലെ ഓൺലൈൻ പഠന ഭാരം കുറക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും അംബാസഡറോട് അഭ്യർഥിച്ചു. ഇന്ത്യൻ സമൂഹത്തിെൻറ ഉന്നമനത്തിനായി എംബസിയും അംബാസഡർ സിബി ജോർജും നൽകുന്ന സംഭവനകളെ സംഘടന അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.