Posted On
date_range Updated On
date_range ഏഴു പേരുടെ വധശിക്ഷ നടപ്പാക്കി
കുവൈത്ത് സിറ്റി: രാജ്യത്ത് ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി. കുവൈത്ത്, ഇറാൻ, ബംഗ്ലാദേശ് പൗരന്മാർക്കാണ് ഗുരുതരമായ കേസുകളിൽ ശിക്ഷ ലഭിച്ചതെന്ന് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയാറായതിനെ തുടർന്ന് ഒരു പ്രതിയുടെ വധശിക്ഷ ഒഴിവാക്കി. അതേസമയം, ആവശ്യപ്പെട്ട ദിയാധനമായ 20 ലക്ഷം കുവൈത്തി ദീനാർ നൽകാൻ സാധിക്കാതെ വന്നതിനാൽ മറ്റൊരു പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. കുവൈത്ത് നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് വധശിക്ഷകൾ നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.