കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നൊ​പ്പം മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ

മുതിർന്ന ജഡ്ജിമാർ കോടതി മേധാവികളായി സത്യപ്രതിജ്ഞ ചെയ്തു

കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് മുമ്പാകെ മുതിർന്ന ജഡ്ജിമാർ കോടതി മേധാവികളായി സത്യപ്രതിജ്ഞ ചെയ്തു.ജഡ്ജി മുഹമ്മദ് ബിൻ നാജി സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റും കസേഷൻ കോടതിയുടെ പ്രസിഡന്റും ഭരണഘടനാ കോടതിയുടെ പ്രസിഡന്റുമായി സത്യപ്രതിജ്ഞ ചെയ്തു.ജസ്റ്റിസ് മുഹമ്മദ് അബു സുലൈബ് അപ്പീൽ കോടതി പ്രസിഡന്റായും, യൂനിസ് അൽ യാസീൻ അപ്പീൽ കോടതി വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്തു.

കസേഷൻ കോടതി വൈസ് പ്രസിഡന്റ് ജഡ്ജി ഡോ. ആദിൽ ബോറെസ്‍ലി, പബ്ലിക് പ്രോസിക്യൂട്ടർ സാദ് അൽ സഫ്രാൻ, കസേഷൻ കോടതി അണ്ടർസെക്രട്ടറി ഇഷാഖ് അൽ കന്ദരി, നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഉമർ അൽ ഷർഖാവി, അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്സബാഹ്, നീതിന്യായ മന്ത്രി അബ്ദുൽ അസീസ് അൽ മജീദ്, അമീരി ദിവാൻ അണ്ടർ സെക്രട്ടറിയും അമീറിന്റെ ഓഫിസ് ഡയറക്ടറുമായ അഹ്മദ് അൽ ഫഹദ്, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ജമാൽ അൽ തെയാബ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Senior Judges became the heads of courts did oath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.