ഫ്രൈഡേ മാർക്കറ്റിൽ സുരക്ഷ പരിശോധനക്കെത്തിയ പൊലീസ്
Posted On
date_range Updated On
date_range ഫ്രൈഡേ മാർക്കറ്റിൽ സുരക്ഷ: പരിശോധന; നിരവധിപേർ പിടിയിൽ
കുവൈത്ത് സിറ്റി: അൽറായിയിലെ ഫ്രൈഡേ മാർക്കറ്റിൽ സുരക്ഷ പരിശോധനയ്ക്കിടെ താമസ നിയമം ലംഘിച്ച് നിരവധിപേർ പിടിയിലായി. എല്ലാ കച്ചവടക്കാരുടെയും രേഖകൾ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിച്ചു. അണ്ടർ സെക്രട്ടറി ഫർറാജ് അൽ സൗബിയും ഫർവാനിയ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല സഫാഹും നേതൃത്വം നൽകി.
ഒരാഴ്ചയിലേറെയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ പരിശോധന നടത്തിവരുകയാണ്. നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. വീണ്ടും പൊതുമാപ്പ് നൽകുന്നതിന്റെ മുന്നോടിയായാണ് പരിശോധന വ്യാപകമാക്കിയതെന്നും റിപ്പോർട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.