സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രധാന ഹൈവേകളിൽ സമഗ്രമായ പരിശോധന നടത്തി. 1,772 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ കണ്ടെത്തി. അസാധാരണമായ അവസ്ഥയിൽ കണ്ടെത്തിയ ഏഴുപേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് വാറന്റുള്ള 28 പേരെയും പിടികൂടി. കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റുള്ള 31 പേരും പിടിയിലായി. ഗതാഗത നിയമലംഘനത്തിന് അഞ്ച് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി, തീർപ്പാക്കാത്ത കേസുകളുമായി ബന്ധപ്പെട്ട് 14 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
രാജ്യത്ത് സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനകളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമപാലകരുമായി സഹകരിക്കാനും പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. ഏതെങ്കിലും ലംഘനങ്ങളോ സംശയാസ്പദമായ പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ 112 എന്ന നമ്പറിൽ എമർജൻസി ഹോട്ട്ലൈനിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.