ഫർവാനിയയു​ടെ വിവിധ ഭാഗങ്ങളിൽ റെയ്​ഡ്​

കുവൈത്ത്​ സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ സുരക്ഷ പരിശോധന അരങ്ങേറി. ജലീബ്​ അൽ ശുയൂഖ്​, ഫർവാനിയ, ഖൈത്താൻ, അൻദലൂസ്​, റാബിയ, അർദിയ വ്യവസായ മേഖല, ഫ്രൈഡേ മാർക്കറ്റ്​ എന്നിവിടങ്ങളിലാണ്​ പരിശോധന അരങ്ങേറിയത്​. താമസ നിയമലംഘകരെയും സ്​പോൺസർമാരിൽനിന്ന്​ ഒളിച്ചോടി പുറത്ത്​ ജോലിയെടുക്കുന്നവരെയും പിടികൂടി. ചീട്ടുകളി സംഘത്തെയും പിടികൂടിയിട്ടുണ്ട്​.

 ജലീബ്​ അൽ ശുയൂഖിലെ സമാന്തര വിപണിയിൽ ശക്​തമായ പരിശോധനയാണ്​ നടന്നത്​. 170ഒാളം വരുന്ന പ്രത്യേക ടീം ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ്​ അൽ സൂബിയുടെ നേതൃത്വത്തിൽ റോഡുകളുടെ പ്രവേശന കവാടങ്ങളിൽ ചെക്​​പോയൻറുകൾ തീർത്ത്​ രേഖകൾ പരിശോധിച്ചു. ഒരാഴ്​ചയായി രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ റെയ്​ഡ്​ നടക്കുന്നു. ഒരിടവേളക്ക്​ ശേഷം രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷ പരിശോധ വ്യാപകമാക്കിയിരിക്കുകയാണ്​. നിരവധി തവണ പൊതുമാപ്പ്​ ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ വേട്ടയാടി പിടികൂടി നാടുകടത്താനാണ്​ ആഭ്യന്തര മന്ത്രാലയത്തി​െൻറ തീരുമാനം. മന്ത്രാലയം അണ്ടർ സെക്രട്ടറിയായി ചുമതലയേറ്റ ശൈഖ്​ ഫൈസൽ അൽ നവാഫ്​ അസ്സബാഹ്​ ഇതുസംബന്ധിച്ച്​ കർശന നിർദേശമാണ്​ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്​ നൽകിയിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.