കാണാതായയാൾക്കുവേണ്ടി നടത്തുന്ന തിരച്ചിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ കടലിൽ കാണാതായ പൗരനായി തിരച്ചിൽ തുടരുന്നു. അഗ്നിശമന സേനയും മറൈൻ റെസ്ക്യൂ സംഘവുമാണ് തിരച്ചിൽ തുടരുന്നതെന്ന് കുവൈത്ത് അഗ്നിശമനസേന അറിയിച്ചു. റഅ്സുൽ അർദിലേക്കുള്ള ബോട്ട് കൂട്ടിയിടിച്ചാണ് കാണാതായത്.
വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചത്. അപ്പോൾ മുതൽ തീരദേശ സംരക്ഷണ സേനയുടെ സഹകരണത്തോടെ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സെന്ററുകളിലെ അഗ്നിശമന സേനാംഗങ്ങൾ തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.