സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയുടെ പീറ്റേഴ്സ് ഫെസ്റ്റിൽ ഇടവക വികാരി റവ. ബിനു

ജേക്കബ് സംസാരിക്കുന്നു

സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക പീറ്റേഴ്സ് ഫെസ്റ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റിവലായ പീറ്റേഴ്സ് ഫെസ്റ്റ് എൻ.ഇ.സി.കെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ വിവിധ പരിപാടികളോടെ നടന്നു. ഘോഷയാത്ര, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.

പൊതുസമ്മേളനത്തിൽ വികാരി റവ. ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു. കുവൈത്ത് സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ചിലെ റവ. കാനൻ ഡോ.മൈക്കൽ എംബോണ മുഖ്യാതിഥിയായി പങ്കെടുത്തു. കുവൈത്തിലെ സഹോദര ഇടവകകളിൽനിന്നും മറ്റു സഭകളിൽനിന്നുമുള്ള വികാരിമാരും എൻ.ഇ.സി.കെ, കെ.ടി.എം.സി.സി പ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ ആശംസകൾ അർപ്പിച്ചു.

പീറ്റേഴ്സ് ഫെസ്റ്റ് -2026 ജനറൽ കൺവീനർ ജോർജ് വർഗീസ് ഏവർക്കും സ്വാഗതവും പ്രോഗ്രാം കൺവീനർ അജി ചാക്കോ നന്ദിയും പറഞ്ഞു. കേരളീയ തനിമയാർന്ന വിഭവങ്ങളടങ്ങിയ ഹോം മേഡ് ഫൂഡ്, തത്സമയം തയ്യാറാക്കുന്ന ഭക്ഷണങ്ങൾ, ഉച്ചഭക്ഷണം എന്നിവയുടെ സ്റ്റാളുകൾക്കൊപ്പം ഗെയിം സോൺ, ബിങ്കോ, അമേരിക്കൻ ഓക്ഷൻ തുടങ്ങിയവയും ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളായി. ഗായകരായ ലിബിൻ സ്കറിയയും അംബിക രാജേഷും അവതരിപ്പിച്ച സംഗീതസന്ധ്യയും നടന്നു.

Tags:    
News Summary - St. Peter's Mar Thoma Parish Organizes 'Peters Fest'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.