മെട്രോ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം പ്രഖ്യാപന ചടങ്ങിൽ മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് പ്രതിനിധികൾ
മത്സരാധിഷ്ഠിത വില, ഓഫറുകൾ; മെട്രോ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം വെള്ളിയാഴ്ച
കുവൈത്ത് സിറ്റി: മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർമാർക്കറ്റായ മെട്രോ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ഒക്ടോബർ 16ന്. വൈകിട്ട് 4.30ന് ഫർവാനിയയിലെ മഗാതീർ കോംപ്ലക്സിന്റെ ബേസ്മെന്റിൽ നടക്കുന്നു ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, എംബസി പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, വ്യവസായികൾ, കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, മത്സരാധിഷ്ഠിത വിലകൾ, പ്രത്യേക ഓഫറുകൾ, ആനുകൂല്യങ്ങൾ എന്നിവ മെട്രോ ഹൈപ്പർമാർക്കറ്റിന്റെ പ്രത്യേകതയാകും. ഭാവിയിൽ കുവൈത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഹൈപ്പർമാർക്കറ്റ് ശൃംഖല വ്യാപിപ്പിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
പർച്ചേഴ്സിന് പിന്നീട് പണമടക്കാവുന്ന ‘മെട്രോ ഹൈപ്പർ പവർ കാർഡ്’, നിശ്ചിത തുകക്ക് മുകളിൽ ഷോപ്പിങ് നടത്തുന്നവർക്ക് മെട്രോ മെഡിക്കൽ സെന്ററുകളിൽ ആരോഗ്യപരിശോധനാ പാക്കേജുകൾ ലഭ്യമാക്കുന്ന ‘മെട്രോ കെയർ ചെക്കപ്പ്’ പദ്ധതി, സ്ഥിരം ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി ‘മെട്രോ ഹൈപ്പർ ഹബീബി’ പോയിന്റ്സ് പദ്ധതി, തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് ഷോപ്പിങ്ങിൽ ചെലവഴിച്ച തുകക്ക് തുല്യമായ ഉൽപ്പന്നങ്ങൾ സൗജന്യമായി നേടാവുന്ന ‘മെട്രോ ഹൈപ്പർ ഗോൾഡൻ ട്രോളി’ പദ്ധതി, വെള്ളിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ രണ്ടു വരെ പ്രവർത്തിക്കുന്ന ‘മെട്രോ ഹൈപ്പർ ഫ്രൈഡേ മാർക്കറ്റ്’ എന്നിവ മെട്രോ ഹൈപ്പർമാർക്കറ്റ് പ്രത്യേകതയാണ്.
ഷോപ്പിങ്,ക്രെഡിറ്റ് സൗകര്യങ്ങൾ , റിവാർഡുകൾ, ആരോഗ്യപരിചരണം എന്നിവയെ ഒരുമിപ്പിക്കുന്ന മെട്രോ ഹൈപ്പർമാർക്കറ്റ് കുവൈത്തിൽ പുതിയ അധ്യായമാകുമെന്നാണ് പ്രതീക്ഷയെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.