ശാ​സ്ത്രോ​ൽ​സ​വ്- 2022 സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ശാസ്ത്ര സാങ്കേതിക പ്രദർശനവും പരിപാടികളുമായി 'ശാസ്ത്രോൽസവ്- 2022'

കുവൈത്ത് സിറ്റി: പാലക്കാട്‌ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുംനി അസോസിയേഷനും ഇന്ത്യൻസ് ഇൻ കുവൈത്ത് വെബ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന 'ശാസ്ത്രോൽസവ് 2022' ഡിസംബർ 16 നു നടക്കും. സൽവയിലെ സുമറദ ഹാളിൽ വിവിധ ശാസ്ത്ര സാങ്കേതിക പ്രദർശനവും പരിപാടികളും ഇതിന്റെ ഭാഗമായി ഒരുക്കും. രാവിലെ 9.30 മണിക്ക്‌ സയൻസ് എക്‌സിബിഷനോട് കൂടി ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം വരെ നീണ്ടു നിൽക്കും.

സ്കൂൾ വിദ്യാർഥികൾ, കുവൈത്ത് എൻജിനീയേഴ്സ് ഫോറം എന്നിവ സയൻസ് എക്സിബിഷൻ മത്സരങ്ങളിൽ പങ്കെടുക്കും. ഓപൺ കാറ്റഗറിയിലും വിവിധ ടീമുകൾ പങ്കെടുക്കും. കുട്ടികൾക്കായി റുബിക്സ് ക്യൂബ് സോൾവിങ്, കമ്പ്യൂട്ടർ കോഡിങ്, റോബോട്ടിക് സുമോ റെസ്‌ലിങ്, റോബോട്ടിക് ലൈൻ ഫോള്ളോവർ, അബാക്കസ്, എലിവേറ്റർ പിച്ച്, ഹെൽത്ത് ആൻഡ് സേഫ്റ്റി പോസ്റ്റർ മേക്കിങ് എന്നിങ്ങനെ വിവിധ മൽസരങ്ങൾ നടക്കും.

വൈകുന്നേരം 3.30 നു തുടങ്ങുന്ന നടക്കുന്ന പൊതുപരിപാടിയിൽ ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, ജി.എസ്. പ്രദീപ് എന്നിവർ പങ്കെടുക്കും. മൈക്രോസോഫ്റ്റ്കുവൈത്ത്, ലാൻഡ് റോവർ, ഇന്ത്യൻ ഡോേക്ടഴ്സ് ഫോറം, ഇന്ത്യൻ ഡെന്റൽ ഡോേക്ടഴ്സ് അലയൻസ് ഇൻ കുവൈത്ത് എന്നിവയുടെ വിവിധ പ്രദർശനങ്ങളും ഉണ്ടാകും.

ഇതു സംബന്ധിച്ച വാർത്ത സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ്‌ രാജേഷ് ബലദേവൻ, ശാത്രോൽസവ് കൺവീനർ സന്തോഷ്‌ കുമാർ സ്വാമിനാഥൻ, ഷെമീജ് കുമാർ, ഗീതശ്യാം മോഹൻ, ശാലിനി ദീപക് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - 'Sastrolsav- 2022' with science and technology exhibition and programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.