Posted On
date_range Updated On
date_range ‘സാന്ത്വനം കുവൈത്ത്’ വാർഷിക പൊതുയോഗം നാളെ
കുവൈത്ത്സിറ്റി: ജീവകാരുണ്യ പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന ‘സാന്ത്വനം കുവൈത്ത്’ വാർഷിക പൊതുയോഗം വ്യാഴാഴ്ച. വൈകുന്നേരം 4.30ന് അബ്ബാസിയ യുനൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടക്കുന്ന യോഗത്തിൽ സംഘടനാംഗങ്ങളും അഭ്യുദയകാംക്ഷികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
2023ലെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും യോഗത്തിൽ അവതരിപ്പിക്കും. കൂടുതൽ ഉപകാരപ്രദവും കാര്യക്ഷമവുമായ ക്ഷേമപദ്ധതികൾ നടപ്പാക്കാനുള്ള ആശയരൂപവത്കരണവും പൊതുചർച്ചയും ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർഷിക സുവനീറായ സ്മരണിക 2023 യോഗത്തിൽ പ്രകാശനം ചെയ്യും. വിവരങ്ങൾക്ക് 66961480 (ജ്യോതിദാസ്), 99164260 (ജിതിൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.