Posted On
date_range Updated On
date_range സമസ്ത പൊതുപരീക്ഷ 10,11 തീയതികളിൽ
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലെ പൊതുപരീക്ഷ ഈ മാസം 10,11 തിയതികളിൽ കുവൈത്തിൽ നടക്കും. ദാറുത്തർബിയ മദ്റസ അബ്ബാസിയ, ദാറു തഅലീമിൽ ഖുർആൻ മദ്റസ ഫഹാഹീൽ, മദ്റസത്തുന്നൂർ സാൽമിയ എന്നീ മൂന്നു കേന്ദ്രങ്ങളിലായാണ് പരീക്ഷ. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളാണ് പൊതുപരീക്ഷ എഴുതുക.
പരീക്ഷ സൂപ്രണ്ടായി അബ്ദു സലാം മുസലിയാർ, അസിസ്റ്റന്റ് സൂപ്രണ്ടായി മനാഫ് മൗലവി, സൂപ്പർ വൈസർമാരായി ശംസുദ്ദീൻ ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, ആബിദ് ഫൈസി, അശ്റഫ് അൻവരി, അബ്ദുൽ ഹകീം ഹസനി, അബ്ദുലത്തീഫ് മൗലവി എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.