സാൽമിയ അൽമദ്‌റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം

കുവൈത്ത് സിറ്റി: സാൽമിയ അൽമദ്‌റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് ആക്ടിങ് ഡയറക്ടർ പി.ടി. ശാഫി ഉദ്ഘാടനം ചെയ്തു. പി.ടി.എ ആക്ടിങ് പ്രസിഡൻറ് വി.കെ. ഷിഹാബ് അധ്യക്ഷത വഹിച്ചു. നബീൽ താജുദ്ധീൻ ഖിറാഅത്ത് നടത്തി.

പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി ആമുഖ പ്രഭാഷണം നിർവഹിച്ചു. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി കെ. അബ്ദുൽറഹ്മാൻ, അഡ്‌മിൻ റിശ്ദിൻ അമീർ എന്നിവർ ആശംസകൾ അറിയിച്ചു. ഖുർആൻ പൂർണമായി പാരായണം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ വിശിഷ്‌ടാതിഥികളും ഐവ ഏരിയ പ്രസിഡന്റ് ഹബീന താജുദ്ധീൻ, വൈസ് പ്രിൻസിപ്പൽ സജ്‌ന ഷിഹാബ് എന്നിവരും ചേർന്ന് ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പി.ടി.എ സെക്രട്ടറി അബ്ദുൽ റഷീദ് സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് മാട്ടൂവയിൽ നന്ദിയും പറഞ്ഞു.

അധ്യാപകരായ മുഫീദ അഫ്സൽ, അജീഷ ഹുസ്‌നി, മുംതാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പി.ടി.എ അംഗങ്ങളായ അബ്ദുൽ റസാഖ്, അഫ്‌സൽ, ബിനീഷ അബ്ദുൽ റസാഖ് എന്നിവർ നേതൃത്വം നൽകി.

മൂന്നു വർഷം കൊണ്ട് ഖുർആൻ പാരായണം ചെയ്യാൻ പര്യാപ്തമാക്കുന്ന ഹെവൻസ് പാഠ്യപദ്ധതിയാണ് കെ.ഐ.ജി മദ്റസകളുടെ പ്രധാന ആകർഷണം. ഇസ്ലാമിക വ്യക്തിത്വ രൂപീകരണത്തിന് അടിസ്ഥാനമായ ഖുർആൻ, ഹദീസ്, കർമ്മ ശാസ്ത്രം വിഷയങ്ങളും അറബി, മലയാളം ഭാഷയും പഠിപ്പിക്കുന്ന സമഗ്രമായ സിലബസാണ്‌ പിന്തുടരുന്നത്. 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷൻ തുടരുന്നു. വിവരങ്ങൾക്ക് -66977039, 67772143.

 

Tags:    
News Summary - Salmiya Madrasa Entrance Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.