ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഡീ​സ​ൽ വി​ൽ​പ​ന; ആ​റു പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഡീ​സ​ൽ വി​ൽ​പ​ന ന​ട​ത്തി​യ ആ​റു പേ​ർ പി​ടി​യി​ലാ​യി. അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ​യും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ​യും ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. സ​ബ്‌​സി​ഡി​യു​ള്ള ഡീ​സ​ൽ ലൈ​സ​ൻ​സി​ല്ലാ​തെ കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ക്രി​യ​യി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ക​യാ​യി​രു​ന്നു സം​ഘം. പി​ടി​യി​ലാ​യ​വ​ർ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്. പ്ര​തി​ക​ൾ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Tags:    
News Summary - Sale of diesel without license; Six people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.