Posted On
date_range Updated On
date_range 17ാം നമ്പർ വിസക്കാരുടെ എക്സിറ്റ് അനുമതിക്ക് സാഹിൽ ആപ് വഴിഅപേക്ഷിക്കാം
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് (17ാം നമ്പർ വിസ) രാജ്യത്തുനിന്ന് പുറത്തുപോകാനുള്ള അനുമതിക്കായി ഇനി സാഹിൽ ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാം. ഭരണനിർവഹണ നടപടിക്രമങ്ങൾ ലളിതമാക്കുകയും ജീവനക്കാർക്ക് സൗകര്യപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
സർക്കാർ ജീവനക്കാരായ വിദേശികൾക്ക് ബന്ധപ്പെട്ട വകുപ്പിൽനിന്നുള്ള എക്സിറ്റ് പേപ്പർ എമിഗ്രേഷനിൽ കാണിച്ചാലേ രാജ്യം വിടാൻ അനുവദിക്കൂ. ഇതിന് മന്ത്രാലയ ഓഫിൽ നേരിട്ടെത്തി അപേക്ഷ നൽകുന്ന രീതിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.