സ​ഹ​ൽ ആ​പ് പു​തി​യ സേ​വ​നം

കു​വൈ​ത്ത് സി​റ്റി: സ​ഹ​ൽ ആ​പ് വ​ഴി സ​ർ​ക്കാ​ർ വി​വ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള പു​തി​യ സേ​വ​നം ആ​രം​ഭി​ച്ചു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) ആ​ണ് ‘റി​ക്വ​സ്റ്റ് ടു ​ആ​ക്സ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ’ എ​ന്ന പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​തി​ലൂ​ടെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ൽനി​ന്നും ആ​വ​ശ്യ​മാ​യ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും. സു​താ​ര്യ​ത കൂ​ട്ടു​ക​യും ഭ​ര​ണ​ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് സേ​വ​നം ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലേ​ക്കു​ള്ള നേ​രി​ട്ടു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം വ​ഴി വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും.​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ സേ​വ​ന​മാ​ണ് പു​തി​യ സം​വി​ധാ​നം ന​ൽ​കു​ന്ന​തെ​ന്ന് പാ​സി അ​റി​യി​ച്ചു.

Tags:    
News Summary - Sahal App New Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.