Posted On
date_range Updated On
date_range അറ്റകുറ്റപ്പണി റോഡ് അടച്ചിടും
കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണിയുടെ ഭാഗമായി കിങ് ഫൈസൽ റോഡ് (എയർപോർട്ട് റോഡ്) ഭാഗത്ത് ഫാസ്റ്റ് ലെയ്ൻ 21 ദിവസത്തേക്ക് അടച്ചിടുന്നതായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റിൽ നിന്നും അഞ്ചാം റിങ് റോഡ് വരെയുള്ള ഭാഗമാണ് അടച്ചിടുക. അടച്ചിടൽ സമയത്ത് വാഹനങ്ങൾ കിങ് ഫഹദ് റോഡ്, കിങ് ഇസ റോഡ്, റോഡ് നമ്പർ 55 എന്നിവ ബദൽ മാർഗമായി ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഗതാഗത നിർദേശങ്ങൾ പാലിക്കാനും, യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് തിരക്ക് ഒഴിവാക്കാനും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.