കുവൈത്തിലേക്കുള്ള തിരിച്ചുവരവ്: രജിസ്ട്രേഷൻ സംവിധാനമൊരുക്കും

കുവൈത്ത്​ സിറ്റി: 34 രാജ്യങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന് ഒാൺലൈൻ​ രജിസ്​ട്രേഷൻ സംവിധാനമൊരുക്കും. രാജ്യത്തിന്​ ആവശ്യമുള്ള തൊഴിൽ മേഖലയു​ടെ അടിസ്ഥാനത്തിൽ മുൻഗണന ക്രമത്തിലാണ്​ വിദേശികളെ വരാൻ അനുവദിക്കുക. ആദ്യ പരിഗണന ഗാർഹിക തൊഴിലാളികൾക്കാവും.ഇഖാമയുള്ളവരെ മാത്രമേ വരാൻ അനുവദിക്കൂ. ഗാർഹിക തൊഴിലാളികളുടെ ക്വാറൻറീൻ ചെലവ്​ സ്​പോൺസർ വഹിക്കണം. ഇവരുടെ പി.സി.ആർ പരിശോധന സർക്കാർ സൗജന്യമായി നടത്തും. ഭക്ഷണം ഉൾപ്പെടെ ക്വാറൻറീന്​ പ്രതിദിനം 30 ദീനാർ വരെ ചെലവ്​ വരുമെന്നാണ്​ കണക്കുകൂട്ടൽ.

വിദേശത്തുനിന്ന്​ എത്തിയാൽ രണ്ടാഴ്​ച ക്വാറൻറീനിൽ ഇരിക്കണമെന്നാണ്​ നിലവിലെ വ്യവസ്ഥ. ഇത്​ ഏഴുദിവസം ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്ന നിലയിലേക്ക്​ മാറ്റണമെന്ന്​ ആവശ്യം ഉയർന്നിട്ടുണ്ട്​.ഇഖാമ കാലാവധി കഴിഞ്ഞ ഗാർഹിക തൊഴിലാളികളെ ആവശ്യമാണെന്ന്​ സ്വന്തം സ്​പോൺസർ സാക്ഷ്യപ്പെടുത്തിയാൽ പ്രത്യേക ഇളവ്​ നൽകുന്നതും പരിഗണനയിലുണ്ട്​.

അവധിക്ക്​ പോയി നാട്ടിൽ​ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ ഒരുക്കം ആ​രംഭിച്ചതായി സേവനകാര്യ സഹമന്ത്രി മുബാറക്​ അൽ ഹാരിസ്​ വ്യക്​തമാക്കിയത്​ ഇക്കാര്യത്തിലെ ആദ്യ ഒൗദ്യോഗിക സ്ഥിരീകരണമായി.ഗാർഹിക തൊഴിലാളികളുടെ വരവ്​ ഏതാനും ദിവസത്തിനകം ഉണ്ടാവുമെന്നാണ്​ വിവരം. മറ്റു തൊഴിലാളികളുടെ മടക്കത്തിന്​ ചിലപ്പോൾ കുറച്ച്​ കാത്തിരിക്കേണ്ടിവരും.

മുൻഗണനാടിസ്ഥാനത്തിൽ ​മറ്റു തൊഴിൽ മേഖലകളിലുള്ളവരെയും വരാൻ അനുവദിക്കുമെന്നാണ്​ വിവരം.എന്നാൽ, യാത്രക്കും ക്വാറൻറീനും കോവിഡ്​ പരിശോധനക്കുമുള്ള ചെലവ്​ മുൻകൂറായി വാങ്ങും. കൃത്രിമ മാർഗത്തിലൂടെ വിമാന ടിക്കറ്റ്​ നിരക്ക്​ വർധിപ്പിക്കുകയില്ലെന്നും സാധാരണ നിരക്കോ വിവിധ കാരണങ്ങളാൽ ചെറിയ വർധനയോ മാത്രമേ ഉണ്ടാവൂ എന്നും​ അധികൃതർ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.