കുവൈത്ത് സിറ്റി: കുവൈത്ത് നോർവേയുമായി വ്യോമ പ്രതിരോധ സംവിധാനം സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. 400 മില്യൺ ഡോളറിൻ്റെ കരാറാണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചതെന്ന് നോർവീജിയൻ പ്രതിരോധ കമ്പനി അറിയിച്ചു.
യു.എസ് ഫോറിൻ മിലിട്ടറി സെയിൽസ് പദ്ധതിയിലൂടെ റേതിയോണുമായി സഹകരിച്ചാണ് കരാർ നടപ്പാക്കുന്നത്. ആധുനിക മൊബൈൽ വ്യോമ പ്രതിരോധ സംവിധാനമായ നാഷണൽ അഡ്വാൻസ്ഡ് സർഫേസ്-ടു-എയർ മിസൈൽ സിസ്റ്റം രാജ്യത്തിന്‍റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. വ്യോമ ഭീഷണികളിൽ നിന്ന് ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം.
ലോകമെമ്പാടുമുള്ള മറ്റ് പതിനഞ്ച് രാജ്യങ്ങൾ ഇതിനകം ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് കോങ്‌സ്‌ബെർഗ് വ്യക്തമാക്കി. ദേശീയ സുരക്ഷ ശക്തിപ്പെടുത്താനുള്ള കുവൈത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കരാർ വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.