ശിവകുമാറിന് കോഴിക്കോട് ജില്ല അസോസിയേഷൻ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ദീർഘകാലത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ല അസോസിയേഷൻ മുൻ ഭാരവാഹി ശിവകുമാർ, മഹിളാവേദി മുൻ ഭാരവാഹി ജ്യോതി ശിവകുമാർ,
ബാലവേദി ഭാരവാഹിയായിരുന്ന നിഖിത എന്നിവർക്ക് കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് യാത്രയയപ്പും ആദരവും നൽകി. ഫർവാനിയ ഗ്രീൻ പെപ്പർ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് എം.കെ.മജീദ് അധ്യക്ഷത വഹിച്ചു.
മഹിളാ വേദി പ്രസിഡന്റ് രേഖ, ട്രഷറർ നിജിഷ, ഫഹാഹീൽ പ്രസിഡന്റ് റഹീദ, ജഹറ ഏരിയ പ്രസിഡന്റ് ശ്വേത, ഷീജി, മീര ബാബുരാജ്, കെ.വി.ഷാജി, ഹനീഫ് സി മുജീബ്, പി.വി. നജീബ്, ജാവേദ് ഹമീദ്, സിറാജ് എരഞ്ഞിക്കൽ, കെ.വി.താഹ, ബിജു ഗോപാൽ, റാഫി, ജിനീഷ്, മുസ്തഫ മൈത്രി, അരുൺ ലാൽ, ബാബുരാജ് നടേരി എന്നിവർ ആശംസകൾ നേർന്നു. ശിവകുമാർ, ജ്യോതി ശിവകുമാർ, നിഖിത എന്നിവർ മറുപടി പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി ഷാഫികൊല്ലം സ്വാഗതവും, ട്രഷറർ പ്രകാശൻ കീഴരിയൂർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ശിവകുമാറിനും കുടുംബത്തിനുമുള്ള ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.