കുവൈത്തിൽ 287 പ്രവാസികളുടെ താമസ വിലാസം നീക്കി

കുവൈത്ത് സിറ്റി: മേൽവിലാസം ക്രമപ്പെടുത്തൽ നടപടികളുടെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ 287 പ്രവാസികളുടെ താമസ വിലാസം സിവിൽ ഐഡിയിൽനിന്ന് നീക്കി. പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്യാൻ ഒരു മാസത്തെ സമയപരിധി നിശ്ചിയിച്ചുനൽകി.

നിശ്ചിത സമയത്തിനകം പുതിയ വിലാസം രജിസ്റ്റർ ചെയ്തില്ലെങ്കിൽ 100 ദിനാർ പിഴ ചുമത്തും. കെട്ടിട ഉടമയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലോ കെട്ടിടം പൊളിച്ചുമാറ്റിയതിനാലോ ആണ് സിവിൽ ഐഡി കാർഡുകളിൽ നിന്ന് അഡ്രസുകൾ നീക്കം ചെയ്തതെന്ന് പാസി അധികൃതർ അറിയിച്ചു. പ്രവാസികളില്‍ പലരും മേൽവിലാസം എടുത്തശേഷം പിന്നീട് താമസം മാറിയിട്ടുണ്ട്. എന്നാല്‍, പുതിയ താമസ വിലാസം സിവില്‍ ഐഡിയില്‍ മാറ്റാറില്ല. ഇങ്ങനെയുള്ള നിരവധി പേരുടെ രേഖകള്‍ നീക്കം ചെയ്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഡ്രസ് വാലിഡിറ്റി പാസിയുടെ വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.

വിലസം മാറ്റാനായി സാഹിൽ ആപ്പ് തുറന്ന് വിലാസം മാറ്റാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യമായ രേഖകളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യണം. കെട്ടിട ഉടമ ആപ്പ് വഴി അപേക്ഷ അംഗീകരിക്കുകയാണ് അടുത്ത ഘട്ടം. അംഗീകാരത്തിന് ശേഷം ഓൺലൈനായി ഫീസടക്കുക.

Tags:    
News Summary - കുവൈത്തിൽ 287 പ്രവാസികളുടെ താമസ വിലാസം നീക്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.