കുവൈത്ത് സിറ്റി: മുസ്ലിം മതസംഘടനകള്‍ ഇസ്ലാമിക ദര്‍ശനങ്ങളുടെ മാതൃകാ പകര്പ്പുകളാവുമ്പോള് മാത്രമേ ഉത്തമ സമൂഹമായി രൂപപ്പെടുകയുള്ളൂവെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട.
വര്‍ത്തമാനകാലത്ത് സംഘടനാ സ്വരൂപങ്ങളെയും സിസ്റ്റങ്ങളെയും മതം നിയന്ത്രിക്കുന്നതിനുപകരം മതദര്‍ശനങ്ങളെ സംഘടന നിയന്ത്രിക്കുന്ന ഗതി വൈപരീത്യം പലരംഗങ്ങളിലും കാണാം. ഐ.ഐ.സി കേന്ദ്ര കൗൺസിൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസംഘടനകള്‍ക്ക് കൃത്യമായ ആശയാടിത്തറ അനിവാര്യമാണ്. കേവലം ഒരു ദര്‍ശനത്തെ അടിസ്ഥാനമാക്കി കര്‍മങ്ങള്‍ ചിട്ടപ്പെടുത്തുകയെന്നതല്ല മതസംഘടനകളുടെ ധര്‍മം.
തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയാദര്‍ശങ്ങളുടെ ജീവിതമാതൃകകള്‍ അണികളിലും പ്രവര്ത്തനപദ്ധതികളിലും കണിശമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.