Posted On
date_range Updated On
date_range കെ.ഐ.സി റമദാൻ പ്രഭാഷണം വ്യാഴാഴ്ച
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്സിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി ഈ വർഷത്തെ റമദാൻ പ്രഭാഷണം 21ന് മംഗഫ് മിയ മസ്ജിദിൽ നടക്കും. രാത്രി തറാവീഹ് നമസ്കാരത്തിന് ശേഷം പരിപാടി തുടങ്ങും. ‘റമദാൻ വിശുദ്ധിയുടെ കർമ സാഫല്യം’ പ്രമേയത്തിൽ വാഗ്മിയും കെ.ഐ.സി മഹ്ബൂല മേഖല പ്രസിഡൻറുമായ അമീൻ മുസ്ലിയാർ ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തും. കുവൈത്തിലെ വിവിധ മേഖലയിൽനിന്ന് വാഹന സൗകര്യം ഏർപ്പെടുത്തി. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉള്ളതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.