ഐ.​സി.​എ​ഫ് കു​വൈ​ത്ത് റ​മ​ദാ​ന്‍ മു​ന്നൊ​രു​ക്ക സ​മ്മേ​ള​ന​ത്തി​ൽ പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി സം​സാ​രി​ക്കു​ന്നു

റ​മ​ദാ​ന്‍ വി​ശ്വാ​സ​ത്തെ ന​വീ​ക​രി​ക്കു​ന്നു -പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി

കു​വൈ​ത്ത് സി​റ്റി: വി​ശ്വാ​സ​ത്തെ​യും അ​തു​വ​ഴി മാ​ന​വി​ക ബോ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളെ​യും ന​വീ​ക​രി​ക്കു​ക​യാ​ണ് ഓ​രോ റ​മ​ദാ​ന്‍ കാ​ല​വു​മെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി. മാ​ന​വി​ക​ത, സ​ഹ​ജീ​വി​സ്നേ​ഹം, സ​ഹി​ഷ്ണു​ത തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളി​ൽ ദൈ​നം​ദി​ന ഇ​ട​പാ​ടു​ക​ളെ ക്ര​മ​പ്പെ​ടു​ത്താ​ൻ റ​മ​ദാ​ന്‍ മാ​സം വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ.​സി.​എ​ഫ് കു​വൈ​ത്ത് നാ​ഷ​ന​ൽ ക​മ്മി​റ്റി ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ന്‍ മു​ന്നൊ​രു​ക്ക സ​മ്മേ​ള​ന​ത്തി​ൽ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ.​സി.​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി കാ​വ​നൂ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി പ​ങ്കെ​ടു​ത്തു. അ​ബ്ദു​ല്ല വ​ട​ക​ര സ്വാ​ഗ​ത​വും അ​ബ്ദു​ൽ റ​സാ​ഖ് സ​ഖാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Ramadan renews the faith - Perod Abdurrahman Sakhafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.