അബ്ദുൽ ജബ്ബാർ മദീനിയെ വിമാനത്താവളത്തിൽ കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ പ്രവർത്തകർ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഖുർആൻ ഹദീസ് ലേണിങ് സെന്റർ ഖുർആൻ സെമിനാറും പഠിതാക്കളുടെ സംഗമവും ഇന്ന്. വൈകീട്ട് ഏഴിന് റിഗായ് ഔഖാഫ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മുഖ്യാതിഥിയായി അബ്ദുൽ ജബ്ബാർ മദീനി പങ്കെടുക്കും.
ഖുർആൻ പഠനത്തിന്റെ പ്രാധാന്യം, ദിവ്യപ്രകാശത്തിലൂടെ ഒരു ആത്മീയ യാത്ര, ഖുർആൻ പഠനവും സ്വാധീനവും: സലഫുകളുടെ മാതൃക എന്നീ വിഷയങ്ങളിൽ സെമിനാറിൽ പ്രഭാഷണം നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ അബ്ദുൽ ജബ്ബാർ മദീനിക്ക് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ പ്രവർത്തകർ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.