ക്യൂ പോയന്റ് ഹവല്ലി ബ്രാഞ്ച് ഉദ്ഘാടനത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഓൺലൈൻ, ഓഫ് ലൈൻ സേവനമേഖലയിലെ പ്രമുഖ സ്ഥാപനമായ ക്യൂ പോയന്റ് ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ഹവല്ലി ബ്ലോക്ക് ഒമ്പതിലാണ് പുതിയ സ്ഥാപനം. കുവൈത്തിൽ ക്യൂ പോയന്റ് ഗ്രൂപ്പിന്റെ അഞ്ചാമത്തെ ബ്രാഞ്ചാണിത്. വിവിധ ഓൺലൈൻ, ഓഫ് ലൈൻ സേവനങ്ങൾ കേന്ദ്രത്തിൽ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഇന്ത്യൻ എംബസി, മാൻ പവർ അതോറിറ്റി, എം.ഒ.എച്ച്, എം.ഒ.ഐ എന്നിവയുമായി ബന്ധപ്പെട്ട സിവിൽ ഐഡി, പി.സി.സി, ഫൈനുകൾ, ബിൽ പേമെന്റ്, മെഡിക്കൽ, ഫിംഗർ, അറ്റസ്റ്റേഷൻ, വിസ ആപ്ലിക്കേഷൻ സേവനങ്ങൾ ക്യൂ പോയന്റിൽ ലഭ്യമാണ്. ട്രാൻസ്ലേഷൻ, ഇംഗ്ലീഷ്-അറബിക് ടൈപ്പിങ് എന്നിവയുമുണ്ട്. കൊറിയർ, പ്രിന്റിങ്, ബൈന്റിങ്, ലാമിനേഷൻ, സ്കാനിങ് എന്നിവക്കും സ്ഥാപനത്തെ സമീപിക്കാം. നിലവിൽ സാൽമിയ ബ്ലോക് 10,12 അബ്ബാസിയ, മംഗഫ് എന്നിവിടങ്ങളിൽ ക്യൂ പോയന്റ് സെന്ററുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.