പി.സി.ആർ നെഗറ്റീവ്​ ആയാൽ ക്വാറൻറീൻ അവസാനിപ്പിക്കാം

കുവൈത്ത്​ സിറ്റി: കുവൈത്തിലെത്തി എടുത്ത പി.സി.ആർ പരിശോധനയിൽ നെഗറ്റീവ്​ റിസൽറ്റ്​ ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. തിങ്കളാഴ്​ച ചേർന്ന മന്ത്രിസഭ യോഗത്തി​േൻറതാണ്​ തീരുമാനം. ഡിസംബർ 26 മുതൽ കുവൈത്തിലെത്തുന്നവർക്കുള്ള ക്വാറൻറീൻ ഏഴ്​ ദിവസമുള്ളത്​ പത്തുദിവസമാക്കി ഉയർത്തിയിയിരുന്നു​. അതേസമയം, 72 മണിക്കൂറിന്​ ശേഷം പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ്​ ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിച്ച്​ പുറത്തിറങ്ങാൻ അനുമതിയുണ്ടായിരുന്നു. അതായത്​ എന്തായാലും മൂന്നുദിവസം നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ്​ടിക്കേണ്ടി വരുമായിരുന്നു. ഇതിലാണ്​ ഇപ്പോൾ മാറ്റം വരുത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.