കു​വൈ​ത്ത് സി​റ്റി​യി​ലെ ബി.​എ​ൽ.​എ​സ്​ ഔ​ട്ട്​​സോ​ഴ്​​സ്​ സെൻറ​റി​ൽ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ങ്ങ​ളു​ടെ അഭിപ്രായം കേ​ൾ​ക്കു​ന്നു

എം​ബ​സി സി​റ്റി​യി​ൽ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി കു​വൈ​ത്ത് സി​റ്റി​യി​ലെ ബി.​എ​ൽ.​എ​സ്​ ഔ​ട്ട്​​സോ​ഴ്​​സ്​ സെൻറ​റി​ൽ ജ​ന സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി. രാ​വി​ലെ 11 മു​ത​ൽ 12 വ​രെ കു​വൈ​ത്ത് സി​റ്റി​യി​ലെ അ​ലി അ​ൽ സാ​ലിം സ്ട്രീ​റ്റി​ൽ ജ​വാ​ഹ​റ ട​വ​ർ മൂ​ന്നാം നി​ല​യി​ലെ ബി.​എ​ൽ.​എ​സ് ഔ​ട്ട്​​സോ​ഴ്സി​ങ് സെ​ന്റ​റി​ൽ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ച്ചു. ഇ​പ്പോ​ൾ എം​ബ​സി എ​ല്ലാ ആ​ഴ്​​ച​യി​ലും ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തു​ന്നു​ണ്ട്. ഔ​ട്ട്​​സോ​ഴ്​​സി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ്​ ജ​ന​സ​മ്പ​ർ​ക്കം ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന​ത്.

അ​ടു​ത്ത ജ​ന​സ​മ്പ​ർ​ക്കം ജൂ​ൺ ഒ​ന്നി​ന് രാ​വി​ലെ 11 മു​ത​ൽ 12 വ​രെ അ​ബ്ബാ​സി​യ ഒ​ലി​വ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ബി​ൽ​ഡി​ങ്ങി​ലെ ബി.​എ​ൽ.​എ​സ്​ ഔ​ട്ട്​​സോ​ഴ്​​സ്​ സെൻറ​റി​ൽ ന​ട​ക്കും.

വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ര​ജി​സ്​​​റ്റ​ർ ചെ​യ്​​ത്​ പ​​ങ്കെ​ടു​ക്കാം.

News Summary - Public relations event at Embassy City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.