കെ.എൻ.എം മദ്റസ വിജയിക്ക് മെഡൽ കൈമാറുന്നു
കുവൈത്ത് സിറ്റി: കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ കുവൈത്ത് കേന്ദ്രത്തിൽനിന്നും പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഹുദാ സെന്റർ സമ്മാനം നൽകി.
ശർക്ക് അൽ അവാദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റസീൻ അബ്റാർ, മുഹമ്മദ് ലിബാൻ എന്നിവർക്ക് കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി സമ്മാനങ്ങൾ വിതരണം ചെയ്തു.
ജാമിയ നദ് വിയ ഡയറക്ടർ ആദിൽ അത്തീഫ് സംബന്ധിച്ചു. സബാഹിയ ദാറുൽ ഖുർആനിൽ ഹുദാ സെന്റർ മദ്റസ അധ്യയനം ആരംഭിച്ചതായും കെ.എൻ.എം പൊതുപരീക്ഷകൾക്ക് കുവൈത്തിൽ പരീക്ഷകേന്ദ്രമുണ്ടായിരിക്കുമെന്നും ഹുദാ സെന്റർ എജുക്കേഷൻ സെക്രട്ടറി ഇബ്രാഹിം തോട്ടങ്കണ്ടി അറിയിച്ചു. വിവരങ്ങൾക്ക് 94162810, 97425065.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.