കുവൈത്ത് സിറ്റി: ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിെൻറ നേതൃത്വത്തിൽ പുതുതായി രൂപവത്കരിച്ച മന്ത്രിസഭയിലെ മന്ത്രിമാർ ചൊവ്വാഴ്ച പാർലമെൻറിൽ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരായ അനസ് അൽ സാലിഹ് (ആഭ്യന്തരം), ശൈഖ് നാസർ മൻസൂർ അസ്സബാഹ് (പ്രതിരോധം), ഡോ. അഹ്മദ് അൽ നാസർ അൽ മുഹമ്മദ് അസ്സബാഹ് (വിദേശകാര്യം), ഖാലിദ് റൗദാൻ (വാണിജ്യം), ഡോ. ബാസിൽ അസ്സബാഹ് (ആരോഗ്യം), മുഹമ്മദ് അൽ ജബ്രി (വാർത്താവിനിമയം, യുവജനകാര്യം), ഡോ. ഫഹദ് അൽ അഫാസി (നീതിന്യായം, ഒൗഖാഫ്), ഡോ. ഖാലിദ് അൽ ഫാദിൽ (എണ്ണ, ജല, വൈദ്യുതി), മറിയം അഖീൽ (ധനകാര്യം), ഡോ. റന അബ്ദുല്ല അൽ ഫാരിസ് (പൊതുമരാമത്ത്, ഭവനകാര്യം), ഡോ. സൗദ് ഹിലാൽ അൽ ഹർബി (വിദ്യാഭ്യാസം), ഡോ. ഗദീർ മുഹമ്മദ് അസീരി (സാമൂഹികക്ഷേമം), മുബാറക് സാലിം അൽ ഹരീസ് (പാർലമെൻററി, സേവനകാര്യം), വലീദ് ഖലീഫ അൽ ജാസിം (മുനിസിപ്പൽ) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.