യു.എൻ ജനറൽ അസംബ്ലി: പ്രധാനമന്ത്രി അമേരിക്കയിലേക്ക്​ പോയി

കുവൈത്ത്​ സിറ്റി: ​െഎക്യരാഷ്​ട്ര സഭ ജനറൽ അസംബ്ലിയുടെ 76ാമത്​ സെഷനിൽ കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനെ പ്രതിനിധീകരിച്ച്​ പ​െങ്കടുക്കാൻ​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ അമേരിക്കയിലേക്ക്​ പോയി. വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ട്​. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹമദ്​ ജാബിർ അൽ അലി അസ്സബാഹ്​, നീതിന്യായ മ​ന്ത്രി അബ്​ദുല്ല യൂസുഫ്​ അൽ റൂമി, പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്​ദുൽ അസീസ്​ ദകീൽ അൽ ദകീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രതിനിധി സംഘത്തിന്​ യാത്രയയപ്പ്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.