കു​വൈ​ത്ത്​ പ്രീ​മി​യ​ർ സോ​ക്ക​ർ ലീ​ഗി​ൽ ജേ​താ​ക്ക​ളാ​യ സ്​​പോ​ർ​ട്ടി​ങ്​ ക്ല​ബ്​ ടീം

പ്രീമിയർ ഫുട്ബാൾ ലീഗ്: കുവൈത്ത് സ്പോർട്ടിങ് ക്ലബ് ജേതാക്കൾ

കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ സോക്കർ ലീഗിൽ കുവൈത്ത് സ്പോർട്ടിങ് ക്ലബ് കിരീടം നേടി. ഫൈനൽ റൗണ്ടിൽ അൽ അറബി ക്ലബിനെ 4-1ന് പരാജയപ്പെടുത്തിയാണ് കുവൈത്ത് എസ്.സി ചാമ്പ്യൻഷിപ് സ്വന്തമാക്കിയത്.

ലീഗിൽ കുവൈത്ത് എസ്.സി 42 പോയൻറ് നേടിയപ്പോൾ 35 പോയൻറുമായി കസ്‌മ സ്പോർട്സ് റണ്ണേഴ്‌സ് അപ്പായി. 32 പോയൻറ് നേടിയ അൽ അറബി മൂന്നാം സ്ഥാനവും 30 പോയൻറുള്ള ഖാദ്‌സിയ ക്ലബ് നാലാം സ്ഥാനവും നേടി.

പോയൻറ് പട്ടികയിൽ ഏറെ മുന്നിലുണ്ടായിരുന്ന സ്പോർട്ടിങ് ക്ലബ് നേരത്തേ കിരീടം ഉറപ്പിച്ചിരുന്നു. കസ്മയെ മറികടന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കാനുള്ള അൽ അറബിയുടെ ശ്രമം വിജയിച്ചില്ല. സ്കോർ നില സൂചിപ്പിക്കുന്നതുപോലെ ആധികാരികമായായിരുന്നു ചാമ്പ്യൻമാരുടെ തേരോട്ടം. ഒരു ഘട്ടത്തിലും അവർക്ക് ഭീഷണി ഉയർത്താൻ അൽ അറബിക്ക് കഴിഞ്ഞില്ല. 17ാം തവണയാണ് കുവൈത്ത് സ്പോർട്ടിങ് ക്ലബ് പ്രീമിയർ ലീഗ് കിരീടം നേടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ നിറഞ്ഞ ഗാലറിയെ സാക്ഷിനിർത്തി കളിക്കാൻ കഴിഞ്ഞത് ആവേശം വർധിപ്പിച്ചു. എന്നാൽ, അതിനൊത്ത പ്രകടനം കളിക്കളത്തിൽ കണ്ടില്ല. കുവൈത്ത് എസ്.സിയുടെ ഏകപക്ഷീയ മുന്നേറ്റത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ അൽ അറബിക്ക് കഴിഞ്ഞില്ല.

Tags:    
News Summary - Premier Football League: Kuwait Sporting Club winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.