റമദാനിൽ വ്രതമനുഷ്ഠിക്കുന്ന ഗർഭിണികളും മുലയൂട്ടുന്നവരും ഡോക്ടറെ കണ്ട് പൊതു ആരോഗ്യ പരിശോധന നിർബന്ധമായും നടത്തണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. വ്രതമനുഷ്ഠിക്കുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത അനുഭവപ്പെടുന്നുണ്ടോ എന്ന കാര്യത്തിലും ഇവർ പ്രത്യേകം ശ്രദ്ധിക്കണം.
വ്രതമനുഷ്ഠിക്കുന്ന ഗർഭിണികൾ തങ്ങൾക്ക് ആവശ്യമായ പോഷകാഹാരങ്ങളും മറ്റും കൃത്യമായി ശരീരത്തിലേക്ക് എത്തുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തണം. ഇഫ്താറിനും സുഹൂറി(അത്താഴം)നും ഇടക്ക് ചുരുങ്ങിയത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. മധുര പലഹാരങ്ങളും സ്നാക്സുകളും കഴിക്കുന്നത് ഒഴിവാക്കണം. ഉള്ളിലെ കുഞ്ഞിന്റെയും തന്റെയും ആരോഗ്യത്തെ കുറിച്ച് തികഞ്ഞ ബോധ്യവും ഇവർക്കുണ്ടാകണം.
മുലയൂട്ടുന്നവർക്ക് ആരോഗ്യസംബന്ധമായ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ മറ്റു രോഗലക്ഷണങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ ഡോക്റുടെ ചികിത്സ തേടണം. കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ആറ് മാസം നിർബന്ധമായും മുലപ്പാൽ നൽകിയിരിക്കണം. അതിനാൽ മുലയൂട്ടുന്ന അമ്മാർ വ്രതമനുഷ്ഠിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.