കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്‌​താ​ർ വി​രു​ന്നി​ൽ സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ടി. സു​ഹൈ​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

അ​പ​ര​ന്റെ വേ​ദ​ന​ക​ൾ മ​ന​സ്സി​ലാ​ക്കാ​ത്ത പ്രാ​ർ​ഥ​ന​ക​ൾ നി​ഷ്‌​ഫ​ലം -സി.​ടി. സു​ഹൈ​ബ്

കു​വൈ​ത്ത് സി​റ്റി: സ​ഹ​ജീ​വി​ക​ളു​ടെ പ്ര​ശ്‍ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും മ​ന​സ്സി​ലാ​ക്കി അ​വ​രെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​ത് ദൈ​വ​സ​ന്നി​ധി​യി​ൽ ഏ​റ്റ​വും മ​ഹ​ത്ത​ര​മാ​യ പു​ണ്യ​ക​ർ​മ​മാ​ണെ​ന്നും അ​ല്ലാ​തെ​യു​ള്ള ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും സ്വീ​ക​രി​ക്ക​പ്പെ​ടു​ക​യി​ല്ലെ​ന്നും സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ടി. സു​ഹൈ​ബ്.

കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്‌​താ​ർ വി​രു​ന്നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അപരന്റെ വേദനകൾ മനസ്സിലാക്കാത്ത പ്രാർഥനകൾ നിഷ്‌ഫലമാണ്. തെറ്റായ കാര്യങ്ങൾ ഒഴിവാക്കാതെയുള്ള അനുഷ്ഠാനങ്ങൾ അസ്വീകാര്യവുമാണെന്നും അദ്ദേഹം ഉണർത്തി.

കു​വൈ​ത്ത് സി​റ്റി​യി​ലെ ഇ​ൻ ആ​ൻ​ഡ് ഗോ ​ഹോ​ട്ട​ലി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് പി.​ടി. ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളി​ൽ അ​ക​ൽ​ച്ച​യു​ടെ കാ​ലൊ​ച്ച​ക​ൾ ക​ന​ത്തു​വ​രു​മ്പോ​ൾ സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്തി അ​ടു​പ്പം വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് ഏ​വ​രു​ടെ​യും ബാ​ധ്യ​ത​യാ​ണെ​ന്നും സൗ​ഹൃ​ദ ഇ​ഫ്‌​താ​ർ വി​രു​ന്നി​ലൂ​ടെ കെ.​ഐ.​ജി ല​ക്ഷ്യം വെ​ക്കു​ന്ന​ത് രാ​ജ്യ​ത്തെ വ്യ​ത്യ​സ്‌​ത ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സൗ​ഹാ​ർ​ദാന്ത​രീ​ക്ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മ​ഞ്ചേ​രി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. അ​നീ​സ് അ​ബ്ദു​സ്സ​ലാം ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും പ​രി​ഭാ​ഷ​യും ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സ​ഈ​ദ്, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Prayers that do not take into account the sufferings of others are in vain -CT Suhaib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.