കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം സീസൺ- 3 നവംബർ 22ന്. രാവിലെ എട്ടു മുതല്‍ അബ്ബാസിയ ഓക്സ്ഫോഡ് പാകിസ്താൻ സ്കൂളിലാണ് കേരളോത്സവം. പത്തോളം വേദികളിലായി വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടാകും. തിരുവാതിര, സംഘനൃത്തം, ഡാൻസ്, പ്രസംഗം, മലയാള ഗാനം, കവിതാലാപനം, മാപ്പിളപ്പാട്ട്, ഗാനചിത്രീകരണം, സ്കിറ്റ്, സ്റ്റാൻഡപ് കോമഡി, രചന മത്സരങ്ങൾ തുടങ്ങി
65 ഓളം ഇനങ്ങളിലായി വൈവിധ്യമാര്‍ന്ന കലാവൈജ്ഞാനിക മത്സരങ്ങള്‍ അരങ്ങേറും. അബ്ബാസിയ ഫർവാനിയ, ഫഹാഹീൽ,സാൽമിയ എന്നീ നാലു മേഖലകളുടെ കീഴിലാണ് മത്സരങ്ങൾ അരങ്ങേറുക. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.