Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ രണ്ടു ലക്ഷം കൈമാറി
കുവൈത്ത് സിറ്റി: വയനാട് ഉരുൾപൊട്ടലിൽ പ്രവാസി വെൽഫെയർ കുവൈത്ത് ജനസേവന വിഭാഗം ടീം വെൽഫെയർ സ്വരൂപിക്കുന്ന ഫണ്ടിൽ നിന്നുള്ള ആദ്യ ഗഡുവായ രണ്ടു ലക്ഷം രൂപ ടീം വെൽഫെയർ സംസ്ഥാന നേതൃത്വത്തിന് കൈമാറി. ദുരിതബാധിതർക്കായി കൂടുതൽ സഹായങ്ങൾ എത്തിക്കാനുള്ള പരിശ്രമത്തിലാണെന്നും ഭാരവാഹികൾ അറിയിച്ചു.
സഹായം എത്തിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക് അഹ്മദ്, ടീം വെൽഫെയർ ക്യാപ്റ്റൻ അബ്ദുറഹ്മാൻ കെ എന്നിവർ അറിയിച്ചു. ഫോൺ- അബ്ബാസിയ 99192511, ഫർവാനിയ 97955685, സാൽമിയ 66506677, ഫഹാഹീൽ 66810441.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.