കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ ഫർവാനിയ ബദർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 24ന് ഫർവാനിയ ബ്ലോക്ക് നാലിലെ ബദർ മെഡിക്കൽ സെന്ററിൽ രാവിലെ ഏഴ് മുതൽ 10 മണി വരെയാണ് ക്യാമ്പ്.
രക്തസമ്മർദ്ദം, റാൻഡം ബ്ലഡ് ഷുഗർ, ലിവർ ഫംഗ്ഷൻ, കിഡ്നി ഫംഗ്ഷൻ, ടോട്ടൽ കൊളസ്ട്രോൾ, ഓക്സിജൻ സാച്ചുറേഷൻ പരിശോധനകളും ജനറൽ ഫിസിഷ്യൻ, ഓർത്തോപീഡിക് കൺസൾട്ടേഷനുകളും ക്യാമ്പിൽ ലഭ്യമാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് പീഡിയാട്രിക് കൺസൾട്ടേഷൻ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കൺസൾട്ടേഷനിൽ 50 ശതമാനം ഡിസ്കൗണ്ട്, ഫാർമസി മരുന്നുകളിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ ഡിസ്കൗണ്ട് എന്നിവയും ക്യാമ്പിനു ശേഷമുള്ള ആദ്യ 10 ദിവസം സൗജന്യ ഫോളോഅപ്പ് സൗകര്യവും ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ- 97308010, 94123795, 97955685, 65005785.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.