Posted On
date_range Updated On
date_range ഇടുക്കി അസോസിയേഷന് വനിത ഫോറം ദുരിതാശ്വാസ സഹായം കൈമാറി
കുവൈത്ത് സിറ്റി: പ്രളയ ദുരിതത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുവ ൈത്തിലെ ഇടുക്കി അസോസിയേഷന് വനിത ഫോറം രംഗത്ത്. കുവൈത്ത് ഇടുക്കി അസോസിയേഷന് വിമന്‍സ് ഫോറം സമാഹരിച്ച സഹായങ്ങള്‍ കമ്മിറ്റി അംഗം ജിനു ടുബിന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിെൻറ ഓഫിസിലെത്തി കൈമാറി. വരുംദിവസങ്ങളില്‍ കുവൈത്തില്‍നിന്ന് കൂടുതല്‍ സഹായ പദ്ധതികള്‍ ദുരിതമേഖലകളിലേക്ക് എത്തിക്കാനാണ് വനിതാ പ്രവര്‍ത്തകരുടെ തീരുമാനം. പ്രവാസി വനിതകളുടെ ഉദ്യമത്തെ ഡീന്‍ കുര്യാക്കോസ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.