കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസുകാർക്ക് സ്വയരക്ഷക്കായി കുരുമുളക് സ്പ്രേ ഉപയോഗിക്കാൻ അനുമതി. പട്രോളിങ് ഡ്യൂട്ടിക്ക് പോകുന്ന എല്ലാ പൊലീസുകാർക്കും സർവിസ് പിസ്റ്റലിനു പുറമെ പെപ്പർ സ്പ്രേ കൂടി ലഭ്യമാക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ തീരുമാനം. പട്രോൾ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് പെപ്പർ സ്പ്രേ ലഭ്യമാക്കാനുള്ള നിർദേശത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. അന്താരാഷ്ട്ര കമ്പനികളിൽനിന്ന് ഇവ ഇറക്കുമതി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
വളരെ അനിവാര്യ ഘട്ടത്തിൽ മാത്രം ഉപയോഗിക്കാനാണ് താരതമ്യേന അപകടം കുറഞ്ഞ ആയുധം എന്ന നിലയിൽ കുരുമുളക് സ്പ്രേ ലഭ്യമാക്കുന്നത്. നിലവിൽ പൊലീസുകാർക്ക് നൽകുന്ന സർവിസ് പിസ്റ്റലിനു പുറമെയാണ് പെപ്പർ സ്പ്രേ, സ്റ്റൺ ഗൺ എന്നിവ പരിഗണിക്കുന്നത്. കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ജൂലൈയിൽ ട്രാഫിക് പൊലീസുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവമാണ് പൊലീസുകാരുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്. പെപ്പർ സ്പ്രേ, സ്റ്റൺ ഗൺ എന്നിവ ഉപയോഗിച്ച് അക്രമികളെ കീഴ്പ്പെടുത്തുന്നതിലൂടെ ജീവഹാനി ഒഴിവാക്കാനാകുമെന്നാണ് മന്ത്രാലയത്തിെൻറ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.