Posted On
date_range Updated On
date_range പി.സി.ഡബ്ല്യൂ.എഫ് ഈദ് സംഗമം 16ന്
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് (പി.സി.ഡബ്ല്യൂ.എഫ്) ‘ഈദ് സംഗമം’ ബലിപെരുന്നാൾ ദിനത്തിൽ മാലിയ കടൽ തീരത്ത് നടക്കും. വൈകുന്നേരം നാലുമുതൽ സംഗമം ആരംഭിക്കുമെന്ന് പി.സി.ഡബ്ല്യൂ.എഫ് അറിയിച്ചു. വൈസ് ചെയർമാൻ കെ.വി.യുസുഫിന്റെ വസതിയിൽ ചേർന്ന എക്സിക്യുട്ടിവ് യോഗം കോഓഡിനേറ്റർ ഡോ.അബ്ദുൽ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. അഷ്റഫ് സ്വാഗതവും എം. ഇർഷാദ് ഉമർ നന്ദിയും പറഞ്ഞു. ഈദ് പ്രോഗ്രാം കൺവീനറായി അനൂപിനെയും ജോയന്റ് കൺവീനറായി റാഫിയെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.