കുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാല തമ്പുകൾ നിലനിർത്താൻ അനുമതിയുള്ള സമയപരിധിയിൽ കുറവുവരുത്തില്ലെന്ന് അധികൃതർ. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ കുവൈത്ത് പരിസ്ഥിതി അതോറിറ്റിയിലെ തീരദേശ-മരുഭൂമി നിരീക്ഷക വിഭാഗം മേധാവി അബീർ അൽ അബ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷത്തേതുപോലെ നവംബർ 15ന് തുടങ്ങി മാർച്ച് 15ന് അവസാനിക്കുന്ന തരത്തിലാണ് ഈ പ്രാവശ്യവും മരുപ്രദേശങ്ങളിൽ തമ്പുകൾ പ്രവർത്തിക്കാവുന്ന കാലം. ഇതിൽ മാറ്റം വരുത്താനുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, രാജ്യത്തിെൻറ തെക്കുവടക്കൻ മേഖലകളിലെ 18 ഇടങ്ങളിേല തണുപ്പ് ആസ്വാദന തമ്പ് നിർമിക്കാൻ പാടുള്ളൂ എന്ന് നിശ്ചയിച്ചിട്ടുണ്ട്. പരിസ്ഥിതി നിയമം പാലിക്കുന്നതിൽ വീഴ്ചവരുത്തിയ തമ്പുകൾ പൊളിച്ചുമാറ്റുന്നതോടൊപ്പം ഉടമകൾക്കെതിരെ പിഴ ചുമത്തുകയും ചെയ്യും. ഇതിനായി പ്രത്യേക സംഘത്തിന് രൂപം നൽകുമെന്നും അബീർ അൽ അബ്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.