കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുടുംബം നഷ്ടപ്പെട്ട് കുവൈത്തിൽ ജോലി ചെയ്യുന്ന ഫലസ്തീനിയൻ അധ്യാപിക. അരീജ് ഖാനാൻ എന്ന അധ്യാപികക്കാണ് കുടുംബം മുഴുവൻ നഷ്ടപ്പെട്ടത്. അധ്യാപികയെ വിദ്യാഭ്യാസ മന്ത്രി ഡോ. ആദൽ അൽ മാനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. അരീജ് ഖാനാനോടും കുവൈത്തിലെ എല്ലാ ഫലസ്തീൻ അധ്യാപകരോടും മാനെ അനുശോചനം രേഖപ്പെടുത്തി.
ഇസ്രായേൽ അടിച്ചമർത്തലിനെതിരായ പോരാട്ടത്തിൽ ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥിച്ച് രാജ്യത്തിനും ലക്ഷ്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളാണ് അവളുടെ കുടുംബാംഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.