പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അസ്സബാഹ് ബ്രിട്ടീഷ് പ്രതിരോധ, വ്യവസായ മന്ത്രി

ലൂക്ക് പൊള്ളാർഡുമായി കൂടികാഴ്ചയിൽ

മന്ത്രിമാർ ചർച്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അസ്സബാഹ് ബ്രിട്ടീഷ് പ്രതിരോധ, വ്യവസായ മന്ത്രി ലൂക്ക് പൊള്ളാർഡുമായി ചർച്ച നടത്തി. കുവൈത്തും ബ്രിട്ടനും തമ്മിലുള്ള സൈനിക, പ്രതിരോധ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രതിരോധ സന്നദ്ധത, ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെയുള്ള ബ്രിട്ടനുമായുള്ള കുവൈത്തിന്റെ ദീർഘകാല ബന്ധങ്ങളും ചർച്ചയിൽ എത്തിയതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കുവൈത്തുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടന്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. ുവൈത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ പരിശീലനവും സാങ്കേതിക പിന്തുണയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ, മിസൈൽ ഭീഷണികൾ നേരിടുന്നതിനുള്ള സംയുക്ത ശ്രമങ്ങളും ശക്തമാക്കും. ഇരു രാജ്യങ്ങളുടെയും ദീർഘകാല പ്രതിരോധ പങ്കാളിത്തം തുടരുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Ministers discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.