കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ബാങ്ക് 100 മില്യൺ ദീനാർ മൂല്യമുള്ള ട്രഷറി ബോണ്ടുകൾ പുറത്തിറക്കിയതായി അറിയിച്ചു. ധനകാര്യ മന്ത്രാലയത്തിനുവേണ്ടിയാണ് ബോണ്ടുകൾ ഇഷ്യു ചെയ്തത്.
അഞ്ച് വർഷ കാലാവധിയുള്ള ബോണ്ടുകൾ 3.250 ശതമാനം പലിശനിരക്കിലാണ് പുറത്തിറക്കിയത്. മത്സരാധിഷ്ഠിത ലേലത്തിലൂടെയാണ് ബോണ്ടുകൾ വിതരണം ചെയ്തത്. ഇഷ്യുവിന് 3.74 മടങ്ങ് കവറേജ് ലഭിച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.