വാണിജ്യ വ്യവസായ മന്ത്രി ഉസാമ ബുദായി കുവൈത്തിലെ ഈജിപ്ത് അംബാസഡർ മുഹമ്മദ് അബുവൽവഫയുമായി
കൂടികാഴ്ചയിൽ
കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷാ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടത്തി കുവൈത്തും ഈജിപ്തും.
ഇതുസംബന്ധിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഉസാമ ബുദായി കുവൈത്തിലെ ഈജിപ്ത് അംബാസഡർ മുഹമ്മദ് അബുവൽവഫയുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം വ്യാപാര, സാമ്പത്തികം, വ്യാവസായികം, നിക്ഷേപ മേഖലകളിൽ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ചയിൽ അവലോകനം ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രണ്ട് രാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ ഇത് സാധ്യമാകും.
വ്യാപാര വിനിമയം വർധിപ്പിക്കുന്നതിനും വികസന പദ്ധതികളെ പിന്തുണക്കുന്നതിനുമായി, വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും, പങ്കാളിത്തം വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ഇരുവരും പരിശോധിച്ചു. സഹോദര രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും എല്ലാ മേഖലകളിലും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കുവൈത്തിന്റെ താൽപ്പര്യത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.