കുവൈത്ത് സിറ്റി: രാജ്യത്ത് വിവാഹ ഹാളുകൾക്കായുള്ള ഓൺലൈൻ ബുക്കിംഗുകൾക്ക് വന്‍ തിരക്ക്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ബുക്കിംഗുകൾ 1,000 കടന്നതായി സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. സഹൽ, ദാർ അൽ മുനസബാത്ത് ആപ്പുകൾ വഴിയാണ് ബുക്കിംഗുകൾ നടന്നത്. രാജ്യത്തുടനീളം 20 വിവാഹ ഹാളുകൾ നിലവിൽ ബുക്കിംഗിനായി ലഭ്യമാണ്.
ഹാളുകളുടെ സുരക്ഷയും സന്നദ്ധതയും ഇൻസ്പെക്ഷൻ ടീമുകൾ നിരീക്ഷിച്ചു ഉറപ്പുവരുത്തുന്നുണ്ട്. കൂടുതൽ ഹാളുകൾ ഉൾപ്പെടുത്താൻ നടപടി തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.