മ​അ്ദ​നി​ക്കെ​തി​രാ​യ പി. ​ജ​യ​രാ​ജ​ന്റെ പ​രാ​മ​ർ​ശം പ്ര​തി​ഷേ​ധാ​ർ​ഹം -പി.​സി.​എ​ഫ് കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​ലെ മു​സ്‍ലിം ചെ​റു​പ്പ​ക്കാ​രി​ല്‍ തീ​വ്ര​വാ​ദ ചി​ന്ത വ​ള​ര്‍ത്തി​യ​തി​ല്‍ അ​ബ്ദു​ന്നാ​സി​ര്‍ മ​അ്ദ​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന പി. ​ജ​യ​രാ​ജ​ന്റെ പു​സ്ത​ക​ത്തി​ലെ പ​രാ​മ​ര്‍ശം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് പി.​സി.​എ​ഫ് കു​വൈ​ത്ത്. പി. ​ജ​യ​രാ​ജ​ന്റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും പി.​സി.​എ​ഫ് കു​വൈ​ത്ത് അ​റി​യി​ച്ചു.

മ​അ്ദ​നി​യു​ടെ പ്ര​സം​ഗ​ങ്ങ​ളെ​ല്ലാം കോ​ട​തി​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും രാ​ഷ്ട്രീ​യ പ്ര​സം​ഗം ആ​ണെ​ന്ന പേ​രി​ൽ കേ​സു​ക​ൾ എ​ഴു​തിത്ത​ള്ളി​യ​തു​മാ​ണ്. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ത്തി​ന്റെ പേ​രി​ല്‍ പൊ​ലീ​സ് പ്ര​തി​ചേ​ര്‍ത്ത എ​ല്ലാ കേ​സു​ക​ളി​ലും മ​അ്ദ​നി നി​ര​പ​രാ​ധി​യെ​ന്ന് വി​ധി പ​റ​ഞ്ഞി​ട്ടു​ള്ള​തു​മാ​ണ്.

സം​ഘ്പ​രി​വാ​ര​ത്തി​നും ഫാ​ഷി​സ​ത്തി​നു​മെ​തി​രെ ഇ​ന്ന് മ​തേ​ത​ര ക​ക്ഷി​ക​ളും നേ​താ​ക്ക​ളും ഉ​യ​ര്‍ത്തു​ന്ന പ്ര​തി​ക​ര​ണ​മാ​ണ് അ​ന്ന് മ​അ്ദ​നി​യും പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ന്ന് അ​ത് പ​റ​യാ​ന്‍ മ​അ്ദ​നി മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്ന​ത് കൊ​ണ്ടാ​ണ് സം​ഘ്പ​രി​വാ​ര്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ പി. ​ജ​യ​രാ​ജ​ന്‍ വീ​ണ്ടും ഏ​റ്റു​പി​ടി​ക്കു​ന്ന​ത്.

തൊ​ണ്ണൂ​റു​ക​ളി​ല്‍ മ​അ്ദ​നി രൂ​പം കൊ​ടു​ത്ത സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ പേ​രി​ല്‍ മ​അ്ദ​നി​ക്കെ​തി​രെ കേ​ര​ള​ത്തി​ല്‍ ഒ​രു കേ​സ് പോ​ലും നി​ല​നി​ല്‍ക്കു​ന്നി​ല്ല. ഒ​രു സ​മു​ദാ​യ​ത്തെ തീ​വ്ര​വാ​ദി​യാ​ക്കു​ന്ന സി.​പി.​എം നേ​താ​ക്ക​ളു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പി.​സി.​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് റ​ഹിം ആ​രി​ക്കാ​ടി അ​റി​യി​ച്ചു.

Tags:    
News Summary - P Jayarajan's statement against Madani is objectionable -PCF Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.