സിക്സ്ത് റിങ് റോഡിൽ അപകടത്തിൽപെട്ട ട്രക്കുകൾ
Posted On
date_range Updated On
date_range സിക്സ്ത് റിങ് റോഡിൽ ട്രക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: സിക്സ്ത് റിങ് റോഡിൽ ട്രക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. രണ്ടു ട്രക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. സുമോദ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മരണപ്പെട്ടയാളെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.
അപകടത്തിൽപെട്ട ട്രക്കുകൾ നീക്കം ചെയ്തു വൈകാതെ ഗതാഗതം പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.