Posted On
date_range Updated On
date_range അബ്ദലി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: അബ്ദലി റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. സംഭവം അറിഞ്ഞ ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി. എന്നാൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലം സുരക്ഷിതമാക്കിയ ഫയർഫോഴ്സ് കൂടുതൽ അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കൂട്ടിയിടിയുടെ കാരണത്തെക്കുറിച്ച് അധികൃതർ സമഗ്ര അന്വേഷണം നടത്തിവരുകയാണ്. അബ്ദലി റോഡിൽ മുമ്പ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.